ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്‌തു


1 min read
Read later
Print
Share

പേരയം : പേരയം കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അനീഷ് പടപ്പക്കര ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് സോഫിയ അധ്യക്ഷയായി. പച്ചക്കറിത്തൈ വിതരണം വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രജിത സജീവും മണ്ണുപരിശോധനാഫലം വിതരണം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വൈ.ചെറുപുഷ്പവും നിർവഹിച്ചു.

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളും വിത്തുകളും വിതരണംചെയ്തു. കാർഷികോപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു. കൃഷി ഓഫീസർ സോണൽ സലിം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.സുരേഷ്, പഞ്ചായത്ത്‌ അംഗങ്ങളായ വിനോദ് പാപ്പച്ചൻ, പി.രമേശ്‌കുമാർ, സിൽവിയ സെബാസ്റ്റ്യൻ, എൻ.ഷേർളി, ബി.സ്റ്റാഫോർഡ്, റേച്ചൽ ജോൺസൺ, ബി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

കൊല്ലം : കോർപ്പറേഷൻ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..