ചട്ടമ്പിസ്വാമികളുടെ 169-ാമത് ജയന്തി ആഘോഷിച്ചു


സമസ്ത നായർസമാജം വള്ളികുന്നം വിദ്യാധിരാജപുരത്തു നടത്തിയ വിദ്യാധിരാജ ചട്ടമ്പിസ്വാമിജയന്തിസമ്മേളനം പ്രസിഡന്റ് ഡോ.ഡി.എം.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം :വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 169-ാംജയന്തി ആഘോഷവും മഹാഭരണിപൂജയും വള്ളികുന്നം വിദ്യാധിരാജപുരത്തു നടന്നു. സ്വാമിയുടെ സമാധിസ്ഥാനമായ പന്മന കാവിൽനിന്ന്‌ വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനതീർഥപാദർ തെളിച്ച ദീപശിഖ സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനു കൈമാറി. പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി ഗിരീഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാധിരാജപുരത്ത് എത്തിച്ച ദീപശിഖ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഘോഷവേദിയിലേക്ക് സ്വീകരിച്ചു. തുടർന്ന് പ്രസിഡന്റ് ഡോ. ഡി.എം.വാസുദേവന്‌ ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ദീപശിഖ കൈമാറി.



ജയന്തിസമ്മേളനം പ്രസിഡന്റ് ഡോ. ഡി.എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ അധ്യക്ഷനായി. എസ്.എൻ.വി.എസ്. പ്രസിഡന്റ് അഡ്വ. ഭാവന ആമുഖപ്രഭാഷണം നടത്തി.

ടി.ഡി.വിജയൻനായർ ജയന്തിസന്ദേശം നൽകി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ഗ്രാമപ്പഞ്ചായത്തംഗം ഇന്ദുകൃഷ്ണൻ, മീനാ മുരളീധരൻ, രാജശേഖരൻ നായർ, കെ. ജയമോഹൻ, അഡ്വ. ജി.പി.രവീന്ദ്രൻനായർ, പി.ചന്ദ്രശേഖരൻനായർ, അനന്തൻ ആർ.പിള്ള തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..