ആൽക്കോ സ്കാൻ വാൻ പുനലൂരിൽ; ഒരാൾ പിടിയിൽ


ലഹരിപരിശോധനയ്ക്കായി ആൽക്കോ സ്കാൻ വാൻ പുനലൂരിൽ എത്തിച്ചപ്പോൾ

പുനലൂർ :മദ്യമടക്കം ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള ആധുനിക വാഹനമായ 'ആൽക്കോ സ്കാൻ വാൻ' പുനലൂരിലും. മലയോര ഹൈവേയിൽ പുനലൂർ ഫയർ സ്റ്റേഷനുസമീപം പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഒരാൾ. മദ്യപിച്ചെന്ന് തെളിഞ്ഞ ഇയാളുടെപേരിൽ കേസെടുത്തു. 40-ഓളം പേരെ പരിശോധിച്ചതിൽനിന്നാണ് ലഹരി ഉപയോഗിച്ച ഒരാൾ പിടിയിലായത്.

പരിശോധന വരുംദിവസങ്ങളിലും തുടരും. മദ്യവും കഞ്ചാവുമുൾപ്പെടെ ആറിനം ലഹരിമരുന്നുകളിൽ ഏതാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന സംവിധാനമുള്ള വാഹനമാണിത്. സംശയം തോന്നുന്നവരുടെ ഉമിനീര് ലാബിൽ പരിശോധിക്കുകയാണ് രീതി. അഞ്ചുമിനിറ്റിനുള്ളിൽ ഫലമറിയാം. ലഹരിവസ്തു ഉപയോഗിച്ചതായി തെളിഞ്ഞാൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും. പിടിയിലാകുന്നവരുമായി സർക്കാർ ആശുപത്രികൾ തേടിപ്പോകേണ്ടതില്ല എന്നതാണ് സൗകര്യം.

പരിശോധനയോടൊപ്പം പോലീസ് ബോധവത്‌കരണവും നൽകുന്നുണ്ട്. ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങൾ ഗൗരവപൂർവം ആളുകളെ ബോധിപ്പിച്ചശേഷമാണ് തിരിച്ചയയ്ക്കുന്നത്. പുനലൂരിലെ പരിശോധനയ്ക്ക് എസ്.ഐ. ഷിബു കുളത്തുമൺ, എ.എസ്.ഐ. സിന്ധുരാജ്, സീനിയർ സിവിൽ പോലീസ്‌ ഓഫീസർ രജ്ബീർ, സിവിൽ പോലീസ്‌ ഓഫീസർ അരുൺ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..