ബോട്ട് ജെട്ടിയിൽ മരത്തൂണില്ല; അഷ്‌ടമുടി ഉരുൾ ഉത്സവത്തിന് ബോട്ട്‌ സർവീസ് നടത്താൻ ബുദ്ധിമുട്ടും


അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര െജട്ടിയിലെ മരത്തൂൺ ഒടിഞ്ഞുനശിച്ചനിലയിൽ

അഞ്ചാലുംമൂട് : ബോട്ട്ജെട്ടിയിൽ മരത്തൂണുകൾ ഇല്ലാത്തതിനാൽ ജലഗതാഗതവകുപ്പിന്റെ പ്രത്യേക ബോട്ട്‌ സർവീസ് പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. സാധാരണയായി ഒരു ബോട്ട്‌ ജെട്ടിയുടെ ഇരുവശങ്ങളിലായി ബോട്ട് സുരക്ഷിതമായി അടുപ്പിച്ച് കെട്ടിയിടാൻ നാലു മരത്തൂണുകളാണ് സ്ഥാപിക്കുക.

ഇത്തരത്തിൽ സ്ഥാപിക്കുന്ന തൂണുകൾ കാലപ്പഴക്കത്തിൽ ജലനിരപ്പുഭാഗത്തുെവച്ച് ഒടിഞ്ഞു നശിക്കാറുണ്ട്‌. നശിക്കുന്ന തൂണുകൾക്കു പകരം ഉൾനാടൻ ജലഗതാഗതവകുപ്പ്‌ അധികൃതർ പുതിയ മരത്തൂണുകൾ സ്ഥാപിക്കും. എന്നാൽ, വർഷങ്ങളായി നശിച്ച തൂണുകൾക്കു പകരം പുതിയവ സ്ഥാപിച്ചിട്ടില്ല. ശക്തമായ കാറ്റ് ഉള്ളപ്പോൾ തൂണിൽ ബോട്ട് ശരിയായി കെട്ടിയിട്ടില്ലെങ്കിൽ അപകടസാധ്യതയേറെയാണ്‌.

അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിൽ ഉരുൾ ഉത്സവത്തിന് ദിവസങ്ങൾമാത്രമാണ് ശേഷിക്കുന്നത്. ഉത്സവദിവസങ്ങളിൽ ജലഗതാഗതവകുപ്പിന്റെ ഒട്ടേറെ ബോട്ടുകൾ കോയിവിള-തോലുകടവ്-അഷ്ടമുടി റൂട്ടിൽ പ്രത്യേക സർവീസുകൾ നടത്തും. എന്നാൽ, തൂണുകൾ അടിയന്തരമായി സ്ഥാപിച്ചില്ലെങ്കിൽ ആലപ്പുഴനിന്ന് ബോട്ട്‌ എത്തിച്ച് സർവീസ് നടത്താൻ കഴിയില്ലെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

അടിയന്തരമായി മരത്തൂണുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ദേവസ്വം സെക്രട്ടറി ഡോ. കെ.വി.ഷാജി ഉൾനാടൻ ജലഗതാഗതവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. കോവിഡ് മാറിയതിനുശേഷമുള്ള ഉരുൾ ഉത്സവത്തിന് ഭക്തജനത്തിരക്ക്‌ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..