വലിയഴീക്കൽ പാലത്തിന്റെ കുഞ്ഞൻരൂപം


Caption

കരുനാഗപ്പള്ളി : ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ബോസ്ട്രിങ് ആർച്ച് പാലം ആലപ്പാട് പഞ്ചായത്തിന്റെ വടക്കേയറ്റത്ത് ഉയർന്നപ്പോൾ ആലപ്പാടിന്റെ തെക്കേയറ്റത്ത് ഒരുവീട്ടിൽ അതേ മാതൃകയിൽ ഒരു കുഞ്ഞൻപാലം ഒരുങ്ങി. യഥാർഥ പാലത്തിന്റെ എല്ലാ പ്രത്യേകതകളും ഈ കുഞ്ഞൻപാലത്തിലും കാണാം. വെള്ളനാതുരുത്ത് കൊച്ചയ്യത്തുവീട്ടിൽ അനന്തൻ ബാബു എന്ന ഡി.സി.എ.വിദ്യാർഥിയാണ് ഈ ഉദ്യമത്തിനുപിന്നിൽ.

വലിയഴീക്കൽ പാലത്തിന്റെ നിർമാണം തുടങ്ങിയ കാലംമുതൽ അവിടെ നിത്യസന്ദർശകനായിരുന്നു അനന്തൻ. മുതിർന്ന സുഹൃത്തുക്കൾക്കൊപ്പമാണ്‌ പാലംകാണാൻ പോയിരുന്നത്. മൂന്ന് വലിയ ബോസ്ട്രിങ് ആർച്ചുകളോടുകൂടിയ വലിയഴീക്കൽ പാലം ആരിലും കൗതുകക്കാഴ്ചയായി. ഇതോടെയാണ് പാലത്തിന്റെ മാതൃക നിർമിക്കണമെന്ന ചിന്ത അനന്തനുണ്ടായത്.

അങ്ങനെ പാലത്തിന്റെ കുഞ്ഞൻ മാതൃക നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിപ്‌സം ബോർഡ്, കാർഡ് ബോർഡ്, തടി എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. പരീക്ഷയുടെയും പഠനത്തിന്റെയും മറ്റും തിരക്കുകൾ കാരണം പാലംപണി ഒരുവർഷത്തോളം നീണ്ടു. ഒടുവിൽ അനന്തന്റെ കരവിരുതിൽ കുഞ്ഞൻപാലം യാഥാർഥ്യമായി. പെയിന്റിങ് ഉൾപ്പെടെ പൂർത്തിയായതോടെ മാതൃക ആരെയും അതിശയിപ്പിക്കുന്നതായി.

പത്താംക്ലാസ് പഠനം കഴിഞ്ഞ നാളുകളിൽ കൗതുകത്തിനുവേണ്ടിയാണ് വാഹനങ്ങളുടെയും മറ്റും മാതൃകകൾ നിർമിച്ചുതുടങ്ങിയത്. കാർ, ലോറി, ബസ്, മത്സ്യബന്ധന ബോട്ടുകൾ എന്നിവയുടെയൊക്കെ മാതൃകകൾ ഇതിനകം അനന്തൻ നിർമിച്ചിട്ടുണ്ട്. ഒട്ടേറെപ്പേരാണ് അനന്തന്റെ കുഞ്ഞൻ പാലം കാണാൻ എത്തുന്നത്. ചെറിയപ്രായത്തിലേ അച്ഛനെ നഷ്ടപ്പെട്ട അനന്തൻ ബാബു അമ്മ അനുമോൾക്കൊപ്പമാണ് താമസം. യോഗേഷാണ് സഹോദരൻ.

നർഗീസ്: ജീവിതവും കാലവും

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനയപ്രതിഭയുടെ ജീവചരിത്രം. അഭിനേത്രിയെന്ന വാക്കിന്റെ പര്യായവും സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകവുമായിത്തീർന്ന നർഗീസിന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും സംഘർഷങ്ങളും നിർണായകനിമിഷങ്ങളുമെല്ലാം കടന്നുവരുന്ന ഈ പുസ്തകം ഹിന്ദി സിനിമകളുടെ സുവർണകാലമായ 1950-കളുടെ ചരിത്രരേഖകൂടിയാകുന്നു. ടി.ജെ.എസ്.ജോർജിന്റെ രചനയുടെ മലയാളപരിഭാഷ തയ്യാറാക്കിയത് വി.ആർ.ഗോവിന്ദനുണ്ണി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..