റെയിൽവേ സ്റ്റേഷൻ: നവീകരണം തുടങ്ങി


Caption

കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ബൃഹത്‌ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞു. 385 കോടിയുടെ നവീകരണപ്രവർത്തനങ്ങളാണ്‌ ആസൂത്രണംചെയ്തിട്ടുള്ളത്‌. പണിയുടെ ആദ്യഘട്ടമായി ചിന്നക്കടയിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി നിരത്തിത്തുടങ്ങി. പഴയ റെയിൽവേ ലൈനിന്റെ അവശിഷ്ടങ്ങളും മറ്റും എടുത്തുമാറ്റി ഇവിടെ ഭൂമി നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ വരും. രണ്ടാംകവാടത്തിലെ ടിക്കറ്റ് കൗണ്ടർ ഈ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള ഓഫീസായി മാറും. ടിക്കറ്റ് കൗണ്ടർ ഇനി ഇവിടെ വരാൻ സാധ്യതയില്ല.

മൊത്തം 30,000 ചതുരശ്രയടിയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വലിയൊരു വ്യാപാരസമുച്ചയം, വിവിധ നിലകളിലായുള്ള പാർക്കിങ് സൗകര്യം, സുരക്ഷാസംവിധാനം, സി.സി.ടി.വി., അഗ്നിരക്ഷാസംവിധാനം, വെളിച്ചവും വെന്റിലേഷനും തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാം ഉണ്ടായിരിക്കും. കെട്ടിടസമുച്ചയങ്ങൾക്കുള്ളിലായിരിക്കും തെക്കുവശത്തും വടക്കുവശത്തും ടെർമിനലുകൾ.

ഇതിൽ 110 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമായി മേൽക്കൂരയുമുണ്ടാകും. റെയിൽവേയുടെ നിർമാണ കമ്പനിയായ റൈറ്റ്‌സ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..