സി.പി.എമ്മിന്റെ സ്ത്രീശാക്തീകരണം കുടുംബശ്രീയിലേക്ക് ചുരുങ്ങുന്നു-ജി.ദേവരാജൻ


ഓൾ ഇന്ത്യ അഗ്രഗാമി മഹിളാസമിതി സംസ്ഥാന കൺവെൻഷൻ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സി.പി.എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീയിലേക്ക് ചുരുങ്ങുന്നെന്ന്‌ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഓൾ ഇന്ത്യ അഗ്രഗാമി മഹിളാസമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഗ്രഗാമി മഹിളാസമിതി സംസ്ഥാന പ്രസിഡന്റ് എ.ഇ.സാബിറ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ശ്രീജാ ഹരി, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ്കുമാർ, കേന്ദ്രകമ്മിറ്റിയംഗം ബി.രാജേന്ദ്രൻ നായർ, അഗ്രഗാമി മഹിളാസമിതി നേതാക്കളായ ആരിഫാ മുഹമ്മദ്, സൂര്യകല, മേരി ജോസ്, കലൈവാണി, സുശീല, പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു. സമിതിയുടെ സംസ്ഥാന പ്രസിഡന്റായി എ.ഇ.സാബിറ(തൃശ്ശൂർ)യെയും ജനറൽ സെക്രട്ടറിയായി ശ്രീജാ ഹരിയെ(തിരുവനന്തപുരം)യും തിരഞ്ഞെടുത്തു. എ.കെ.ചന്തമാ(പാലക്കാട്)ണ് ഫിനാൻസ് സെക്രട്ടറി. മറ്റു ഭാരവാഹികൾ: ആരിഫ മുഹമ്മദ്, സൂര്യകല (വൈ. പ്രസി.മാർ), മേരി ജോസ്, സുശീല കരുനാഗപ്പള്ളി, പ്രസന്ന, കലൈവാണി, നവ്യ അജിത്ത് (സെക്ര.മാർ).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..