ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ സപ്താഹവും നവരാത്രി സംഗീതോത്സവവും


ശൂരനാട് : ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹവും നവരാത്രി സംഗീതോത്സവവും ചൊവ്വാഴ്ച തുടങ്ങും. ഒക്ടോബർ അഞ്ചിന് സമാപിക്കും. പാലക്കാട് ഓംകാര ആശ്രമം മഠാധിപതി സ്വാമി നിഗമാനന്ദ തീർഥപാദരാണ് യജ്ഞാചാര്യൻ. ആനയടി ബിനുകുമാർ, കറ്റാനം സുമേഷ്, വവ്വാക്കാവ് രാജശേഖരൻ എന്നിവർ യജ്ഞപൗരാണികരാകും. ചേർത്തല രാജീവ് നമ്പൂതിരിയാണ് യജ്ഞഹോതാവ്.

ചൊവ്വാഴ്ച അഞ്ചിന് അഷ്ടദ്രവ്യഗണപതിഹവനം, ആറിന് ക്ഷേത്രം തന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഋഷികേശ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ ഭദ്രദീപപ്രതിഷ്ഠ. 11-ന് വരാഹാവതാരം. ബുധനാഴ്ച 11-ന് നരസിംഹാവതാരം, 12-ന് പ്രഭാഷണം. വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾ, 11-ന് ശ്രീകൃഷ്ണാവതാരം. വെള്ളിയാഴ്ച രാവിലെ 11-ന് ഗോവർധന പൂജ. ഒക്ടോബർ ഒന്നിന് രാവിലെ വിശേഷാൽ പൂജകൾ, 11-ന് രുക്മിണീസ്വയംവരം, വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ. രണ്ടിന് രാവിലെ 11-ന് സുധാമചരിതം, പാദുകപൂജ. മൂന്നിന് രാവിലെ കൃഷ്ണസ്വധാമപ്രാപ്തി, വൈകീട്ട് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര. മഹാനവമിദിനമായ നാലിന് 8.30-ന് നരസിംഹപ്രിയ നവരാത്രി സംഗീതപുരസ്കാരം സമർപ്പണവും സമ്മേളനവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മൃദംഗവിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാലിന്, കൊടിക്കുന്നിൽ സുരേഷ് എം.പി. പുരസ്കാരം സമ്മാനിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് ബെംഗളൂരു ബ്രദേഴ്സിന്റെ സംഗീതസദസ്സ്, ഉച്ചയ്ക്ക് 12-ന് സംഗീതസദസ്സ്-അടൂർ അനീഷ്, രണ്ടിന് നാഗസ്വര ജുഗൽബന്ദി-പള്ളിക്കൽ സതീഷ് സത്യൻ, മൂന്നിന് സംഗീതസദസ്സ്-ആനയടി അനിൽകുമാർ, അഞ്ചിന് ഇൻസ്ട്രുമെൻറൽ ഫ്യൂഷൻ, 6.45-ന് പ്രൊഫ. വയ്യാങ്കര മധുസൂദനൻ അനുസ്മരണം, രാത്രി ഏഴിന് സംഗീതസദസ്സ്-ചലചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി. വിജയദശമിദിനമായ അഞ്ചിന് രാവിലെ ഏഴിന് വിദ്യാരംഭം. ക്ഷേത്രം മേൽശാന്തി ഋഷികേശ് നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. ചലചിത്ര സംഗീതസംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ സംഗീതാദികലകൾക്ക് ആരംഭംകുറിക്കും. എട്ടിന് സംഗീതസദസ്സ്-ഡോ. മണക്കാല ഗോപാലകൃഷ്ണൻ, 10.30-ന് സംഗീതസദസ്സ്-വയ്യാങ്കര ഉണ്ണിക്കൃഷ്ണൻ, 11.30-ന് സംഗീതസദസ്സ്-ആർച്ചാ ബാലചന്ദ്രൻ, ആദിത്യാ ബാലചന്ദ്രൻ, 12.30-ന് ഹിന്ദുസ്ഥാനി ക്ലാസിക്കൽ തബല സോളോ, 1.30-ന് സംഗീതസദസ്സ്-ആനയടി രാകേഷ്, 3.30-ന് വീണക്കച്ചേരി-ലക്ഷ്മി ഹരിഹരസുബ്രഹ്മണ്യം, അഞ്ചിന് പുല്ലാങ്കുഴൽ കച്ചേരി-പറവൂർ വിശ്വനാഥ്, രാത്രി ഏഴിന് സംഗീതസദസ്സ്-ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..