മക്കൾ ഉപേക്ഷിച്ച വിധവയായ മാതാവിനെ ഏറ്റെടുത്ത് സ്നേഹാശ്രമം


നാവായിക്കുളം വെട്ടിയറ പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതിയെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സ്വീകരിക്കുന്നു

പാരിപ്പള്ളി : മക്കൾ ഉപേക്ഷിച്ച വിധവയായ മാതാവിനെ ഏറ്റെടുത്ത് സ്നേഹാശ്രമം കരുണയും കാരുണ്യവുമായി. നാവായിക്കുളം, വെട്ടിയറ, പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതിയെയാണ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തത്. മൂന്ന് ആൺമക്കളുള്ള ശ്രീമതിയുടെ ഭർത്താവ് 22 വർഷംമുമ്പ് മരിച്ചു.

കൂലിപ്പണി ചെയ്താണ് മൂന്നുമക്കളെയും ശ്രീമതി വളർത്തിയത്. വിവാഹം കഴിഞ്ഞതോടെ മക്കൾ ഓരോരുത്തരായി മാതാവിനെ ഉപേക്ഷിച്ചു. രോഗിയായ ശ്രീമതിക്ക് വെട്ടിയറ വുഡ്‌ലാൻഡിലെ ഷിബിലിയാണ് അഭയം നൽകിവന്നത്.

ശ്രീമതിയുടെ അവസ്ഥ മനസ്സിലാക്കിയ നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്റെയും വൈസ് പ്രസിഡന്റ് സാബുവിെൻറയും അഭ്യർഥനപ്രകാരമാണ് ശ്രീമതിയുടെ സംരക്ഷണം സ്നേഹാശ്രമം ഏറ്റെടുത്തത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ.ജിഹാദ്, നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റീനാ ഫൈസൽ, അരുൺകുമാർ എന്നിവരാണ് ശ്രീമതിയെ സ്നേഹാശ്രമത്തിലെത്തിച്ചത്.

സ്നേഹാശ്രമത്തിലെ അമ്മമാർ ശ്രീമതിയെ പൊന്നാടചാർത്തി സ്വീകരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പദ്‌മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിങ്‌ ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..