മണ്ണൂർക്കാവിൽ നവാഹവും നവരാത്രി ഉത്സവവും തുടങ്ങി


മണ്ണൂർക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും നവാഹവും ക്ഷേത്രം മേൽശാന്തി ഗോപൻ നമ്പൂതിരി ദീപംകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും തുടങ്ങി. തിങ്കളാഴ്ച രാവിലെ ക്ഷേത്രം മേൽശാന്തി ഗോപൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. യജ്ഞാചാര്യൻ വള്ളിക്കീഴ് ഗംഗാധരൻ നായർ ഭാഗവതപ്രഭാഷണം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 6.45-ന് സംഗീതസദസ്സ്. 28-ന് വൈകീട്ട് 6.45-ന് വയലിൻ കച്ചേരി. 29-ന് വൈകീട്ട് ഏഴിന് സംഗീതസദസ്സ്.

30-ന് രാവിലെ 9.30-ന് നവഗ്രഹപൂജ, വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ, 6.45-ന് സംഗീതസദസ്സ്. ഒക്ടോബർ ഒന്നിന് രാവിലെ 9.30-ന് പാർവതീസ്വയംവരം, ഉച്ചയ്ക്ക് 12-ന് പ്രഭാഷണം, വൈകീട്ട് അഞ്ചിന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചന, 6.45-ന് സംഗീതസദസ്സ്. രണ്ടിന് രാവിലെ 10.30-ന് കുമാരിപൂജ, 11-ന് തുളസീപൂജ, വൈകീട്ട് 6.45-ന് സംഗീതക്കച്ചേരി. മൂന്നിന് രാവിലെ 9.30-ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് അഞ്ചിന് പൂജവയ്പ്, 6.45-ന് സംഗീതസദസ്സ്. നാലിന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകീട്ട് 6.45-ന് സംഗീതസദസ്സ്. അഞ്ചിന് രാവിലെ ആറിന് പൂജവയ്പും വിദ്യാരംഭവും. എട്ടിന് വീണക്കച്ചേരി, 10-ന് വയലിൻ ഫ്യൂഷൻ, 11-ന് സംഗീതാരാധന, ഭദ്രദീപപ്രതിഷ്ഠ. കോടമ്പള്ളി ഗോപി നിർവഹിക്കും. 12.30-ന് നൃത്തം, വൈകീട്ട് മൂന്നിന് നൃത്ത, സംഗീത, വാദ്യോപകരണ സംഗീതാർച്ചന, ഏഴിന് കഥകളി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..