മികച്ച റോഡുകളുള്ളത് കേരളത്തിൽ-മുഹമ്മദ് റിയാസ്


കൊട്ടാരക്കര തൃക്കണ്ണമംഗൽ-പ്ലാപ്പള്ളി-സദാനന്ദപുരം റോഡ് നിർമാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ സമീപം

കൊട്ടാരക്കര : രാജ്യത്തെ ഏറ്റവും മികച്ച റോഡുകളുള്ളത് കേരളത്തിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടാരക്കരയിൽ തൃക്കണ്ണമംഗൽ-പ്ലാപ്പള്ളി-സദാനന്ദപുരം റോഡ് നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ റോഡ് തകർച്ചകളെ പർവതീകരിച്ചു ചർച്ച നടത്തുന്നതിനാൽ നല്ല റോഡുകൾ കാണാതെപോകുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് റോഡുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. അതിനാൽ റോഡ് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പശ്ചാത്തല വികസനരംഗത്ത് കേരളം മുന്നേറുകയാണെന്ന് ചടങ്ങിൽ ആധ്യക്ഷ്യംവഹിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ആറുകോടി രൂപ ചെലവിലാണ് സദാനന്ദപുരം-തൃക്കണ്ണമംഗൽ അഞ്ച് കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്.

കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ.ഷാജു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, നഗരസഭ ഉപാധ്യക്ഷ അനിത ഗോപകുമാർ, വെട്ടിക്കവല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ സജി, നഗരസഭാ കൗൺസിലർമാരായ എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണമേനോൻ, തോമസ് പി.മാത്യു, ലീന ഉമ്മൻ, ജേക്കബ് വർഗീസ് വടക്കടത്ത്, ഉമ്മന്നൂർ പഞ്ചായത്തംഗം സുനിൽ ടി.ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..