മുട്ടറ സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി


മുട്ടറ ഗവ. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു

ഓയൂർ : മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

വെളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.ബിനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ്. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ശതാബ്‌ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ഐ.ലതീഷ് നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.രമണി, ബ്ലോക്ക്‌ അംഗം ദിവ്യ സജിത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ എം.ബി.പ്രകാശ്, ബി.എസ്.മീനാക്ഷി, കെ.സുന്ദരൻ, വി.എച്ച്.എസ്.എസ്‌. പ്രിൻസിപ്പൽ വി.പ്രിയ, ഹെഡ്മിസ്ട്രസ് കെ.ഐ.സൂസമ്മ, വികസനസമിതി ചെയർമാൻ സി.രാജു, പി.ടി.എ. പ്രസിഡന്റ് ജി.പി.സജിത്കുമാർ, പ്രോഗ്രാം കൺവീനർ ബി.എസ്‌.ശാന്തകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഫ്രീഡം വാളിന്റെ സംസ്ഥാനതല ഉദ്ഘടനവും മന്ത്രി നിർവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..