‘മധുരവന’ങ്ങളിലൂടെ നിറവേറ്റുന്നത് കാലത്തിന്റെ ഉത്തരവാദിത്വം-മന്ത്രി മുഹമ്മദ്‌ റിയാസ്‌


മധുരവനം പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കുന്നു

കൊല്ലം : വൃക്ഷവ്യാപനപദ്ധതിയായ മധുരവനം പോലെയുള്ളവ നടപ്പാക്കുന്നതിലൂടെ നാം നിറവേറ്റുന്നത്‌ കാലഘട്ടത്തിന്റെ ഉത്തരവാദിത്വമാണെന്ന്‌ പൊതുമരാമത്തുമന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌.

നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും ഫാത്തിമ മാതാ നാഷണൽ കോളേജും ചേർന്ന്‌ ഒരുക്കുന്ന മധുരവനത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കോളേജ്‌ അങ്കണത്തിൽ അദ്ദേഹം പ്ളാവിൻതൈയും നട്ടു.

മധുരവനങ്ങൾ നമ്മുടെ അഭിമാനത്തിന്റെ അടയാളമാണെന്ന്‌ എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.

എം.നൗഷാദ്‌ എം.എൽ.എ., കൊല്ലം ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ എസ്‌.ജേക്കബ്, കൊല്ലം രൂപതാ എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. ബിനു തോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ. സിന്തിയ കാതറൈൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..