പേരയം : പേരയം പഞ്ചായത്തിന്റെയും കുണ്ടറ ബി.ആർ.സി.യുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് കുട്ടിച്ചങ്ങല നടത്തി. പേരയം ജങ്‌ഷൻമുതൽ കാഞ്ഞിരകോട് ക്രിസ്തുരാജ് ജങ്‌ഷൻവരെയാണ് ചങ്ങല സംഘടിപ്പിച്ചത്. പേരയം ജങ്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. കോ-ഓർഡിനേറ്റർ പി.എസ്.ലേഖ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. പടപ്പക്കര സെന്റ് ജോസഫ് ഹൈസ്കൂൾ, കുമ്പളം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, പള്ളിയറ പി.കെ.ജെ.എം. സ്കൂൾ, എം.റ്റി. എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടത്തി. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, പഞ്ചായത്തംഗങ്ങളായ വിനോദ് പാപ്പച്ചൻ, പി.രമേശ്കുമാർ, സിൽവിയ സെബാസ്റ്റ്യൻ, എൻ.ഷേർളി, കൊളാസ്റ്റിക്ക, ഷാജു സെബാസ്റ്റ്യൻ, ജോസ് പ്രസാദ് പടപ്പക്കര എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..