മങ്ങാട് :പൊതുമരാമത്ത് പണികൾക്കായി സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച പ്രതികളെ കിളികൊല്ലൂർ പോലീസ് പിടികൂടി. മങ്ങാട് ശാസ്താനഗർ ചിറ്റുവള്ളി പടിഞ്ഞാറ്റതിൽ നിസാർ (24), ചിറ്റുവള്ളി പടിഞ്ഞാറ്റതിൽ ശരത്ത് (24) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
പൊതുമരാമത്ത് വകുപ്പ് കരാറുകാരനായ ജീവകുമാർ പണികളുടെ ആവശ്യത്തിനായി വാടകയ്ക്കെടുത്ത് കണ്ടച്ചിറ സംഘംമുക്കിൽ സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പാണ് കഴിഞ്ഞമാസം 27-ന് മോഷണം പോയത്.
തുടർന്ന് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുമ്പും സമാനകുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള ആളാണ് നിസാർ.
കിളികൊല്ലൂർ എസ്.എച്ച്.ഒ. യുടെ ചാർജുള്ള കൺട്രോൾ റൂം ഇൻസ്പെക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ സജിത്ത് സജീവ്, അനിൽകുമാർ, ജയൻ കെ.സഖറിയ, ഹരികുമാർ, സി.പി.ഒ. മാരായ സാജ്, രാജീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..