വിലക്കയറ്റത്തിനെതിരേ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹനപ്രചാരണ ജാഥ സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ആലപ്പാട് : വിലക്കയറ്റത്തിനെതിരേ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വാഹനപ്രചാരണ ജാഥവെള്ളനാതുരുത്തിൽ സി.ആർ.മഹേഷ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റവും പിൻവാതിൽ നിയമനവും സ്വർണക്കള്ളക്കടത്തുമുൾപ്പെ ടെ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ ധാർമികതയുണ്ടെങ്കിൽ രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് മഹേഷ് ആവശ്യപ്പെട്ടു.
സർക്കാരിനെതിരേയുള്ള ജനരോഷം മറയ്ക്കുന്നതിനാണ് ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആളിക്കത്തിക്കുന്നതെന്നും മഹേഷ് ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അധ്യക്ഷതവഹിച്ചു. ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, കെ.ജി.രവി, എൻ.അജയകുമാർ, ലീലാകൃഷ്ണൻ, കെ.എസ്.പുരം സുധീർ, ആർ.രാജപ്രിയൻ, എം.വത്സലൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..