മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാകമ്മിറ്റി കൊച്ചോച്ചിറയിൽ നടത്തിയ മത്സ്യത്തൊഴിലാളിസംഗമം സി.പി.ഐ. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ആലപ്പാട് :കേന്ദ്രസർക്കാർ ആഴക്കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതി മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പാട് കൊച്ചോച്ചിറയിൽ നടന്ന സാർവദേശീയ മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡി.പ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഐ.ശിഹാബ്, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർളി ശ്രീകുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം എൻ.ബിജു, കടത്തൂർ മൻസൂർ, മോഹനദാസ്, പി.ദീപു, യു.വിനോദ്, ഡി.ബിജു, ബിജി പീറ്റർ, കെ.രാജീവൻ, സജി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..