നെടുമ്പാശ്ശേരി-തിരുവനന്തപുരം യാത്രയ്ക്കുശേഷം വെള്ളനാതുരുത്തിലെ കുടുംബശ്രീ അംഗങ്ങൾ വിമാനത്തിൽനിന്നു പുറത്തിറങ്ങുന്നു
ആലപ്പാട് :വെള്ളനാതുരുത്ത് മത്സ്യമേഖലയിലെ എട്ടുവീട്ടമ്മമാർ വിമാനയാത്ര നടത്തിയതിന്റെ ആഹ്ളാദത്തിലാണ്. സതീരത്നം (84), സുപ്രഭ (76), ഉഷ (62), ഐഷ (57), പെൻസാകുമാരി (55), ഗ്രൂപ്പ് പ്രസിഡന്റ് സിന്ധു (54), ജയലക്ഷ്മി (53) സെക്രട്ടറി പി.സെലീന (53) എന്നിവരാണ് നെടുമ്പാശ്ശേരിയിൽനിന്നു തിരുവനന്തപുരത്തേക്ക് യാത്രചെയ്തത്.മുരുക കുടുംബശ്രീ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവർ. എല്ലാവരുടെയും ജീവിതാഭിലാഷമാണ് സഫലമായത്.
ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും വെള്ളനാതുരുത്ത് മുരുക സ്ത്രീശക്തി ഗ്രൂപ്പ് സെക്രട്ടറിയുമായ പി.സെലീനയാണ് യാത്രയ്ക്കു കളമൊരുക്കിയത്. വിമാനക്കൂലിയായി 4900 രൂപയാണ് ഒരാൾക്ക് ചെലവായത്. ഇത് കുടുംബശ്രീ ഗ്രൂപ്പിന്റെ സമ്പാദ്യത്തിൽനിന്നു കണ്ടെത്തി. വെള്ളനാതുരുത്തിൽനിന്ന് 22-ന് പുലർച്ചെയാണ് സംഘം എറണാകുളത്തേക്ക് പുറപ്പെട്ടത്. അവിടെയെത്തി മെട്രോയിൽ സഞ്ചരിച്ചു. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇൻഡിഗോ വിമാനത്തിൽ 10.10-ന് തിരുവനന്തപുരത്തേക്ക്.
മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ എയർപോർട്ടിൽവച്ച് കണ്ടതു വീട്ടമ്മാർക്ക് ആവേശമായി. ഫോട്ടോയ്ക്ക് പോസ് ചെയ്ത അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെത്തി ലുലു മാളും സന്ദർശിച്ചശേഷമാണ് എല്ലാവരും നാട്ടിലേക്ക് മടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..