ആലപ്പാട് : മത്സ്യം നിറച്ച കുട്ടപിടിച്ചുകൊണ്ടുവരവേ അഴീക്കൽ ഹാർബറിലെ വാർഫിൽ തെന്നിവീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. അഴീക്കൽ അയ്യത്തുവീട്ടിൽ കൊച്ചുകൃഷ്ണനാ(67)ണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10-നായിരുന്നു സംഭവം.
കാലിനു പൊട്ടലേറ്റ തൊഴിലാളിയെ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി നിർമിച്ച വാർഫിൽ ഗ്രിപ്പില്ലാത്തതിനാൽ ചുമടുമായി വരുന്ന മത്സ്യത്തൊഴിലാളികൾ മറിഞ്ഞുവീഴുന്നത് പതിവാകുകയാണ്. ലേല ഹാളിലെ മാർബിൾ വിരിച്ച പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടമുണ്ടാക്കുന്നു. അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..