താഴത്തുകുളക്കട-ഏറത്തുകുളക്കട റോഡിൽ കഴിഞ്ഞരാത്രി നിറഞ്ഞ മെറ്റലും മണ്ണും നീക്കംചെയ്യുന്ന നാട്ടുകാർ
പുത്തൂർ : കനത്തമഴയിൽ വശങ്ങളിൽനിന്നു കുത്തിയൊഴുകിയെത്തുന്ന മെറ്റലും മണ്ണും മറ്റു മാലിന്യങ്ങളും റോഡാകെ നിറയുന്നു. മീറ്ററുകളോളം ദൂരം റോഡ് കാണാനാകാത്ത അവസ്ഥയാകും. ഇരുചക്രവാഹനങ്ങൾ ഇതിൽ കയറിയാൽ നിയന്ത്രണംവിട്ട് മറിയുന്നു. ഇതിനുപുറമേ റോഡരികിൽ രൂപപ്പെടുന്ന കുഴികൾ ഉയർത്തുന്ന ഭീതി വേറെയും.
പുത്തൂർ-പൂവറ്റൂർ റോഡ്, മാവടി-താഴത്തുകുളക്കട-ഏറത്തുകുളക്കട റോഡ്, പൂവറ്റൂർ-പെരുങ്കുളം റോഡ് എന്നിവിടങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയാണിത്. പ്രദേശങ്ങളിൽ ഇപ്പോൾ ദിവസവും സന്ധ്യയോടുകൂടി കനത്തമഴയാണ്. ഈ സമയമെല്ലാം റോഡിൽ മെറ്റൽ നിറയുന്നതും പതിവാണ്. അപകടമൊഴിവാക്കാൻ രാത്രിതന്നെ അതത് പ്രദേശങ്ങളിലെ നാട്ടുകാർ റോഡിലിറങ്ങി മെറ്റൽ വശങ്ങളിലേക്ക് വലിച്ചുമാറ്റും. അടുത്തദിവസത്തെ മഴയിൽ ഇതുതന്നെയാകും സ്ഥിതിയെന്നതിനാൽ മെറ്റൽവാരി മടുത്തെന്ന് നാട്ടുകാർ പറയുന്നു. ജലവിതരണക്കുഴൽ സ്ഥാപിക്കാനായി കുഴിച്ച ഭാഗങ്ങളാണ് ദുരിതകേന്ദ്രങ്ങളാകുന്നത്. ഇവിടെ റോഡ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി വശങ്ങൾ കുഴിച്ച് മെറ്റൽ ഇറക്കിയിട്ട് മാസങ്ങളായെങ്കിലും വേണ്ടരീതിയിൽ ഉറപ്പിച്ചിട്ടില്ല. ഇപ്പോൾ ചില ഭാഗങ്ങൾ റോഡ് റോളർ കൊണ്ട് ഉറപ്പിച്ച് ടാർ ചെയ്തത് ആശ്വാസമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..