:കാർഡിയോളജി സൂപ്പർ സ്പെഷ്യാലിറ്റി ഉണ്ടെങ്കിലും പ്രവർത്തനം പൂർണതോതിൽ ആയിട്ടില്ല. അടിയന്തര ശസ്ത്രക്രിയകളൊന്നും ചെയ്യാൻ കഴിയില്ല. ആൻജിയോപ്ലാസ്റ്റി, ഓപ്പൺ ഹാർട്ട് സർജറി എന്നിവ അടിയന്തരഘട്ടത്തിൽ ചെയ്യാൻ ഇപ്പോഴും സാധിക്കുന്നില്ല. ഇങ്ങനെയുള്ള കേസുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കും.
കാർഡിയോളജി ഒ.പി.യിൽ വന്ന് നേരത്തേ തീയതി നിശ്ചയിക്കുന്ന ശസ്ത്രക്രിയകൾ നടത്താറുണ്ട്. നേരത്തേ രണ്ട് കാർഡിയോളജിസ്റ്റ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരാളേയുള്ളൂ. ഒരു സീനിയർ റെസിഡന്റും പ്രവർത്തിക്കുന്നു. ന്യൂറോളജിയിൽ ആകെ ഒരു ഡോക്ടറേയുള്ളൂ. ആഴ്ചയിൽ രണ്ടുദിവസംമാത്രമാണ് ഒ.പി. പ്രവർത്തിക്കുന്നത്. അതും നിശ്ചിത രോഗികളെയേ നോക്കാൻ സാധിക്കൂ. പക്ഷാഘാതചികിത്സയ്ക്ക് സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇത്തരം രോഗികളെയും ഈ റഫറൽ ആശുപത്രി തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..