ആയൂരിൽ പൂന്തോട്ടമൊരുക്കി വ്യാപാരികൾ


ചടയമംഗലം :ആയൂരിൽ ഉയരവിളക്കിന്റെ പാർശ്വങ്ങളിൽ വ്യാപാരികൾ പൂന്തോട്ടം നിർമിച്ചു. കെ.എസ്.ടി.പി. അധികൃതർ മാലിന്യം നീക്കംചെയ്ത വിളക്കിനു സമീപത്താണ് പൂച്ചെടികൾ നട്ടത്. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷുക്കൂർ തോട്ടുംകര, ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട്, ട്രഷറർ വിൽസൺ മാത്യു, കടയിൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചെടികൾ നട്ടത്.

ചെടികളുടെ പരിപാലനവും ഇവർ നടത്തും. എം.സി.റോഡിന്റെ മധ്യത്തെ ഡിവൈഡറുകളിൽ ജമന്തിച്ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കും. പട്ടണം പൂക്കളാൽ ആകർഷകമാക്കാനാണ് വ്യാപാരികളുടെ ശ്രമം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..