കടുവയെ കണ്ടത് കണ്ണൂരിൽ; വ്യാജപ്രചാരണം കൊല്ലത്ത്


കുന്നിക്കോട് :കണ്ണൂരിലെ ഉളിക്കൽ പഞ്ചായത്തിൽ കണ്ട കടുവയുടെ പേരിൽ കൊല്ലം ജില്ലയുടെ മലയോരമേഖലയിൽ വ്യാജപ്രചാരണം.

വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിലെ കോക്കാട്ടും കരവാളൂർ ഗ്രാമപ്പഞ്ചായത്തിലെ മാത്രയിലും കടുവ ഇറങ്ങിയെന്നാണ് അവിടത്തെ ദൃശ്യങ്ങളുമായി നവമാധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിക്കുന്നത്.

കണ്ണൂർ ഇരിട്ടിയിലെ ഉളിക്കൽ ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. പഞ്ചായത്ത് നാട്ടുകാർക്ക് വാഹനത്തിൽ ഉച്ചഭാഷിണിയിൽ നൽകുന്ന ജാഗ്രതാനിർദേശവും കടുവ റോഡ്‌ കുറുകേ കടക്കുന്ന ദൃശ്യങ്ങളും ചേർത്താണ് ഇവിടെ നവമാധ്യമങ്ങളിൽ വിരുതന്മാർ പരിഭ്രാന്തി പരത്തുന്നത്.

ഉളിക്കൽ പഞ്ചായത്തിന്റെ ജാഗ്രതാനിർദേശത്തിൽ ഇവിടത്തേതുമായി സാദൃശ്യമുള്ള മാട്ടറ, കോക്കാട്‌ എന്നീ സ്ഥലനാമങ്ങൾ പറയുന്നുണ്ട്. ഇത് മാത്രയും കോക്കാട്ടുമാക്കി മുതലെടുത്താണ് വ്യാജപ്രചാരണം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പലരും വസ്തുത അറിഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..