കൂവക്കാട് തമിഴ്‌ മീഡിയം സ്കൂളിൽ ശാസ്ത്രമേള നടത്തി


കുളത്തൂപ്പുഴ : ആർ.പി.എൽ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന കൂവക്കാട് ഗവ. തമിഴ്‌ മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ ശാസ്ത്ര-പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. സയൻസ് ഇറാ-2022 എന്നപേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത്‌ അംഗം കെ.അനിൽകുമാർ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ചന്ദ്രകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻറ് പെരിയണ്ണൻ, എസ്റ്റേറ്റ് മാനേജർ ജയപ്രകാശ്, ഐ.ടി.ഐ. പ്രിൻസിപ്പൽ സി.ഗോപകുമാർ, പ്രഥമാധ്യാപിക പി.കെ.ജയമോൾ, പ്രോഗ്രാം കൺവീനർ എം.എച്ച്.അജിപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്രമേള അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. കംപ്യൂട്ടറിന്‍റെ തുടക്കകാലം മുതലുള്ള ഉപകരണങ്ങളും ഉപയോഗരീതികളും, പഴയകാലത്ത് മൺപാത്രങ്ങൾ, ഉരലും ഉലക്കയും അമ്മിക്കല്ലും, പായും പരമ്പും, കരകൗശല ഉത്‌പന്നങ്ങൾ, കളിക്കോപ്പുകൾ എന്നുവേണ്ട, രാജ്യത്തിനു ഒട്ടേറെ സംഭാവനകൾ നൽകി മൺമറഞ്ഞവരുടെ രേഖാചിത്രങ്ങളും മികവോടെ വരച്ചവതരിപ്പിച്ചാണ് കൊഴുപ്പേകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..