സിൽവർലൈൻ പദ്ധതിയുടെ കല്ലിടലിനെതിരേ ചാത്തന്നൂർ മേഖലയിൽ നടത്തിയ ജനകീയ ചെറുത്തുനിൽപ്പിന്റെ വാർഷികദിനാചരണം സമിതിയുടെ സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചാത്തന്നൂർ : കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ മഞ്ഞക്കല്ലിടലിനെതിരേ ചാത്തന്നൂർ മേഖലയിൽ നടത്തിയ ജനകീയ ചെറുത്തുനിൽപ്പിന്റെ വാർഷികദിനം ആചരിച്ചു.
കാരംകോട് ജങ്ഷനിൽ നടത്തിയ പൊതുയോഗം സമിതിയുടെ സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു.
പദ്ധതി പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും സമരക്കാർക്കെതിരേ പോലീസ് എടുത്തിട്ടുള്ള മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ശൈവപ്രസാദ് ആവശ്യപ്പെട്ടു.
കാരംകോട് യൂണിറ്റ് സെക്രട്ടറി സൈമൺ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, ജില്ലാ പ്രസിഡന്റ് എ.ജെയിംസ്, ജില്ലാ രക്ഷാധികാരി ഷൈല കെ.ജോൺ, പി.പി.പ്രശാന്ത്കുമാർ, വിനയകുമാർ, ജോൺസൺ തോമസ്, സതീശൻ, ബി.രാമചന്ദ്രൻ, കെ.മഹേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..