ആലപ്പുഴ
: ഭൂമിയുടെ വിവരങ്ങൾ നൽകാത്തതിനാൽ സംസ്ഥാനത്തെ 17.84 ലക്ഷം പി.എം. കിസാൻ സമ്മാന നിധി ഗുണഭോക്താക്കളുടെ തുക കേന്ദ്രസർക്കാർ തടഞ്ഞു. ഓഗസ്റ്റ്-നവംബർ കാലയളവിലെ 12-ാം ഗഡുവാണു തടഞ്ഞത്.
നാലുമാസം കൂടുമ്പോൾ 2,000 രൂപവീതമാണു കിസാൻ സമ്മാന നിധിയായി കർഷകർക്കു നൽകുന്നത്.
സംസ്ഥാനത്ത് 37,50,445 പേരാണു നിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 19,65,528 പേർക്കേ 12-ാം ഗഡു ലഭിച്ചുള്ളൂ. ഏപ്രിൽ-ജൂലായ് കാലയളവിലെ 11-ാം ഗഡു 35,33,297 പേർക്കു കിട്ടിയ സ്ഥാനത്താണിത്. 48 ശതമാനമാനം പേർക്ക് ഇത്തവണ തുക നഷ്ടമായി.
ഭൂവിവരം നൽകാത്തവരുടെ മാത്രമല്ല, വിവരം തെറ്റിപ്പോയവരുടെ തുകയും തടഞ്ഞിട്ടുണ്ട്. ഭൂനികുതിയടച്ച രസീതിൽ ഭൂമിയുടെ വിവരം ‘ആർ’ അളവിലാണു രേഖപ്പെടുത്താറ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..