കൈതക്കുഴി ഗവ. എൽ.പി.സ്കൂളിൽ പുസ്തകക്കുടുക്ക തുറക്കൽ പദ്ധതി ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്യുന്നു
ചാത്തന്നൂർ : കൈതക്കുഴി ഗവ. എൽ.പി.സ്കൂളിൽ പുസ്തകക്കുടുക്ക തുറന്നു. വീട്ടിൽ ഒരു വായനശാല ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതുമയാർന്ന പദ്ധതി നടപ്പാക്കുന്നത്. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു പുസ്തകക്കുടുക്ക തുറക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് അംഗവും സ്കൂൾ രക്ഷാധികാരിയുമായ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ സിലീഷ്കുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം ഷാജി ലൂക്കോസ്, പ്രഥമാധ്യാപിക ആർ.ശ്രീകല, സുനിത എന്നിവർ പ്രസംഗിച്ചു. എല്ലാമാസവും ആദ്യ വെള്ളിയാഴ്ച കായികാധ്യാപകൻ അനിൽബാബുവിന്റെ നേതൃത്വത്തിൽ സ്കൂളിൽ യോഗ പരിശീലനം ഉണ്ടായിരിക്കുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..