കോൺഗ്രസിന്റെ പൗരവിചാരണ വാഹനപ്രചാരണ ജാഥയ്ക്ക് തലവൂർ പനമ്പറ്റയിൽ തുടക്കമായപ്പോൾ
കുന്നിക്കോട് : ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരേ തലവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ദ്വിദിന പൗരവിചാരണ വാഹനപ്രചാരണ ജാഥയ്ക്ക് തലവൂർ പനമ്പറ്റയിൽ തുടക്കമായി. ഡി.സി.സി. ജനറൽസെക്രട്ടറി ആർ.പദ്മഗിരീഷ്, എച്ച്.അനീഷ് ഖാൻ, ലതാ സി.നായർ, എം.ജെ.യദുകൃഷ്ണൻ, അദബിയ നാസറുദീൻ, ഡി.സജയകുമാർ, ഷാഹുൽ കുന്നിക്കോട്, വേണു പിള്ള, പി.ഷൈജു തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച തലവൂർ, വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തി. ശനിയാഴ്ച മേലില, വെട്ടിക്കവല പഞ്ചായത്ത് മേഖലയിലാണ് പര്യടനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..