ചവറ ഗവ. കോളേജ് പൂർവവിദ്യാർഥിസംഗമംനാളെ


കൊല്ലം : ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിലെ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവവിദ്യാർഥിസംഗമം ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2.30-ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. സംഗമം ഉദ്ഘാടനം ചെയ്യും.

ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ. പ്രതിഭകളെ ആദരിക്കും. വിവിധ കലാപരിപാടികളും നടക്കും. കോളേജിലെ എല്ലാ പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കാളികളാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.പി.സുധീഷ്‌കുമാർ അറിയിച്ചു. പത്രസമ്മേളനത്തിൽ സെക്രട്ടറി എസ്.സുജമോൾ, വൈസ് പ്രസിഡന്റ് അൻസർ അബ്ബാസ്, പ്രോഗ്രാം കൺവീനർ കെ.വി.വിജയൻ എന്നിവരും സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..