ചിന്നക്കട മേൽപ്പാലത്തിലെ കൽക്കെട്ടുകളിൽ വളരുന്ന ആൽമരം
കൊല്ലം : നഗരത്തിൽനിന്ന് ചിന്നക്കട മേൽപ്പാലം കടക്കുമ്പോൾ നല്ല തണലാണ്. പാലത്തിന് ഇരുവശത്തും 'ചെറുതും വലുതുമായി ഇരുപതിലധികം ആൽ ഉൾപ്പെടെയുള്ള മരങ്ങളുണ്ട്. വളരുന്നതിനനുസരിച്ച് അധികൃതർ മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്നുമുണ്ട്. എന്നാൽ ഈ മരങ്ങളാണ് പാലത്തിന്റെ കാലനെന്ന് സമീപവാസികളും റെയിൽവേ ജീവനക്കാരും മുറവിളികൂട്ടുമ്പോൾ കോർപ്പറേഷൻ അധികൃതർക്കുമാത്രം കുലുക്കമില്ല. പാലം തുടങ്ങുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷനുസമീപം മുതലും റെയിൽവേ ക്വാർട്ടേഴ്സിനു മുന്നിലുമെല്ലാം പാർശ്വഭിത്തികളിൽ ആലും മറ്റു ചെടികളും വളർന്നുപന്തലിക്കുകയാണ്. ഇവയുടെ വേരുകളാണ് കൽക്കെട്ടുകൾക്കിടയിലൂടെയും അല്ലാതെയും വളരുന്നത്. വേരുകൾ കൽക്കെട്ടുകൾക്കിടയിലേക്ക് ആഴ്ന്നിറങ്ങി പാലത്തിനു ബലക്ഷയമുണ്ടാകുന്ന അവസ്ഥയാണ്. പാലത്തിലൂടെയുള്ള നടപ്പാതയിലെ ഭിത്തികളിലെ സിമന്റ് പാളികൾ ഇളകി കമ്പികൾ പുറത്തുവന്നനിലയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..