കൊല്ലം : ജില്ലാ കേരളോത്സവം ശനിയാഴ്ചമുതൽ തിങ്കളാഴ്ചവരെ ജില്ലയിലെ വിവിധ വേദികളിലായി അരങ്ങേറും. ശനിയാഴ്ച രാവിലെ 10-ന് ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിേയൽ അധ്യക്ഷനാകും. കലാമത്സരങ്ങൾ 10.30-നും കായികമത്സരങ്ങൾ എട്ടരയ്ക്കും ആരംഭിക്കും.
ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ക്യു.എ.സി. ഗ്രൗണ്ട്, രാമവർമ ക്ലബ്, ആശ്രാമം മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങൾ. തിങ്കളാഴ്ച നാലിന് ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സമാപനസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..