ജില്ലാ കൃഷിഫാമിലെ അനധികൃത നിയമനങ്ങൾക്കെതിരേ ബി.ജെ.പി. നടത്തിയ ധർണ
ചടയമംഗലം : കോട്ടുക്കൽ ജില്ലാ കൃഷിഫാമിലെ അനധികൃത നിയമനങ്ങളെക്കുറിച്ചും നിർമാണ പ്രവർത്തനത്തിലെ അഴിമതിയെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ. കൃഷിഫാം കേന്ദ്രീകരിച്ച് നടക്കുന്ന നിയമനങ്ങൾക്കും അനധികൃത നിർമാണത്തിനും അഴിമതികൾക്കും എതിരേ ഇട്ടിവ, തുടയന്നൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് സി.പി.ഐ. നേതാക്കളുടെയും നേതൃത്വത്തിൽ ജില്ലാ കൃഷിഫാമിൽ എല്ലാ നിയമനങ്ങളും വീതംവെച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനു ദീപം, ബി.അനിൽകുമാർ, പുത്തയം ബിജു, ഷീജാകുമാരി, വി.എസ്.ദീപു, രവീന്ദ്രൻ പിള്ള, ബി.അശോക് കുമാർ, ഗിരീഷ്, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..