തീരമേഖലകളിൽ ഉപ്പുവെള്ളംകയറുന്നതു തടയാൻ വി.സി.ബി.കൾ


കുലശേഖരപുരം വള്ളിക്കാവ് തോടിനു കുറുകേ നിർമിച്ച വി.സി.ബി. ബ്ലോക്ക് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി :കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളുടെ തീരദേശ വാർഡുകളിൽ ടി.എസ്.കനാലിൽനിന്ന്‌ ഉപ്പുവെള്ളം കയറുന്നതു തടയാൻ വെന്റ് ക്രോസ് ബാറുകൾ (വി.സി.ബി.) നിർമിച്ചു. കുലശേഖരപുരത്ത് വള്ളിക്കാവ് തോടിനുകുറുകേയും ക്ലാപ്പന 12-ാം വാർഡിൽ മാലേൽ പുതുവൽപള്ളി അയ്യത്ത് തോടിനുകുറുകേയുമാണ് വി.സി.ബി.കൾ നിർമിച്ചത്.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരത്ത് 22.40 ലക്ഷം രൂപ ചെലവിലും ക്ലാപ്പനയിൽ 22.16 ലക്ഷം രൂപ ചെലവിലുമാണ് പദ്ധതി നടപ്പാക്കിയത്. കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളുടെ തീരദേശമേഖലകളിൽ വേലിയേറ്റസമയങ്ങളിൽ ടി.എസ്.കനാലിൽനിന്നുള്ള ഉപ്പുവെള്ളം കയറുന്നത് പതിവാണ്. കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തുമെല്ലാം ഉപ്പുവെള്ളം കയറും.

കിണറുകൾ ഉൾപ്പെടെ ജലസ്രോതസ്സുകളിലും ഉപ്പുവെള്ളം നിറയും. ഇതുകാരണം വ്യാപകമായി കൃഷി നശിക്കുന്നതു പതിവാണ്. പലയിടത്തും കൃഷിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വെള്ളം കയറുന്ന തോടുകളിൽ വി.സി.ബി.കൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. ആവശ്യമുള്ളപ്പോൾ തുറക്കാനും അടയ്ക്കാനും സാധിക്കുംവിധമാണ് ഇവ നിർമിച്ചിട്ടുള്ളത്.

ക്ലാപ്പന ഒന്നാംവാർഡിലും വി.സി.ബി. നിർമിക്കാൻ പദ്ധതിയുണ്ട്. ജലസേചനവകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം തുറയിൽക്കടവിലും 40 ലക്ഷം രൂപ ചെലവിൽ വി.സി.ബി. നിർമിക്കുന്നുണ്ട്. കുലശേഖപുരത്തും ക്ലാപ്പനയിലും നിർമാണം പൂർത്തിയായ വി.സി.ബി.കൾ ബ്ലോക്ക് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ക്ലാപ്പനയിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനിമോളും കുലശേഖരപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.അനിരുദ്ധനും അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..