തിരുവനന്തപുരം
: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുരീതിയിൽ കേന്ദ്രസർക്കാർ നയംമാറ്റിയാൽ കേരളത്തെ ബാധിക്കുമോയെന്ന് ആശങ്ക.
ഇപ്പോൾത്തന്നെ സംസ്ഥാനങ്ങൾക്കുമേൽ നിരീക്ഷണം കടുപ്പിച്ച കേന്ദ്രസർക്കാർ, ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണംനൽകുന്നത് പരിഗണിക്കുന്നുണ്ട്. ഈ നീക്കം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലുറപ്പിൽ മികവുപുലർത്തുന്ന കേരളത്തെ ബാധിക്കും.
25 സംസ്ഥാനങ്ങളിലായി 341 ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം കേന്ദ്രസർക്കാർ പ്രത്യേകം നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷിക്കേണ്ടവയുടെ പട്ടികയിൽ കേരളത്തിലെ ഏതെങ്കിലും ബ്ലോക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്നു അറിയില്ലെന്ന് തൊഴിലുറപ്പ് മിഷൻ ഉദ്യോഗസ്ഥർപറയുന്നു.
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ വീഴ്ചകൾ തിരുത്താനാണ് കേന്ദ്രസർക്കാർ ഇടയ്ക്കിടെ തിരുത്തും നയംമാറ്റവും വരുത്തുന്നത്. ജോലികൾ പാതിവഴിയിൽ നിലച്ചുപോകാറുമുണ്ട്. കേരളത്തിന് ഒരു സർക്കാരിന്റെ കാലത്തും അത്തരമൊരു പേരുദോഷം ഉണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..