പഞ്ചായത്ത്‌തല സംഗമങ്ങളുമായി ലൈബ്രറി കൗൺസിൽ


പന്മനയിൽ നടന്ന ലൈബ്രറി സംഗമം സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചവറ :സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജാഥയ്ക്കു മുന്നോടിയായി ചവറ നിയോജകമണ്ഡലത്തിൽ ലൈബ്രറി സംഗമം സംഘടിപ്പിച്ചു. നീണ്ടകര നേതൃസംഗമം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ബി.ശിവൻ ഉദ്ഘാടനം ചെയ്തു. ‘അന്ധവിശ്വാസക്കൂരിരുൾ മാറ്റാൻ ശാസ്ത്രവിജ്ഞാനപ്പുലരി പിറക്കാൻ’ എന്നതാണ് സന്ദേശം.

എസ്.വത്സലകുമാരി അധ്യക്ഷത വഹിച്ചു. പി.വിജയകുമാർ, ബാബു വികാസ്, വി.കെ.മധുസൂദനൻ എന്നിവർ സംസാരിച്ചു. പന്മന, തേവലക്കര എന്നിവിടങ്ങളിൽ നടന്ന സംഗമം താലൂക്ക് സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പന്മനയിൽ ടി.ഉണ്ണിക്കൃഷ്ണനും തേവലക്കരയിൽ ബി.അശോകനും അധ്യക്ഷത വഹിച്ചു.

നേതൃസമിതി കൺവീനർ കെ.എസ്.ബിജുകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം എസ്.സോമൻ, സംസ്ഥാന സെക്രട്ടറി വി.കെ.മധു എന്നിവർ നയിക്കുന്ന ജാഥയ്ക്ക്‌ 24-ന് മൂന്നിന് കരുനാഗപ്പള്ളിയിൽ സ്വകീരണം നൽകും. ജില്ലയിലെ സമാപനമാണ് കരുനാഗപ്പള്ളിയിൽ നടക്കുന്നത്. 16 മുതൽ 18 വരെ 12 മേഖലാജാഥകൾ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..