ഓച്ചിറ :ക്ലാപ്പന-പാട്ടത്തിൽക്കടവ് കെ.എസ്.ആർ.ടി.സി.ബസ് സർവീസ് പുനരാരംഭിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ക്ളാപ്പന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ളാപ്പനയിൽനിന്ന് താലൂക്ക് ആസ്ഥാനത്തേക്കുള്ള ഏക സർവീസ് നിർത്തലാക്കിയിട്ട് ഏറെനാളായി. നാട്ടുകാരുടെയും വിദ്യാർഥികളുടെയും യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം ആവശ്യമാണ്.
ക്ളാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബ്രാഞ്ച് സമ്മേളനം ഉപജില്ലാ പ്രസിഡന്റ് ജെ.പി.ജയലാൽ ഉദ്ഘാടനം ചെയ്തു. ജാസ്മിൻ ദിവാകർ അധ്യക്ഷത വഹിച്ചു. കെ.രാജീവ്, എൽ.കെ.ദാസൻ, ആർ.രതീഷ്, ആനന്ദ് എൻ.സത്യശീലൻ, പി.ആർ.ഷീബ, എം.എസ്.അനൂപ്, ആർ.ദീപ്തി, വി.ബിന്ദുകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.എൽ.അനീഷ (പ്രസി.), ബി.സെൽവച്ചൻ, എസ്.രജനി (വൈസ് പ്രസി.മാർ), സീമ ആർ.എസ്. (സെക്ര.), ആർ.ഹരികൃഷ്ണൻ, കെ.സൗമ്യ (ജോ.സെക്ര.മാർ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..