പി.ശശിധരൻ നായരെ അനുസ്മരിച്ചു


പി.എസ്.സി. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.ശശിധരൻ നായരുടെ അഞ്ചാം ചരമവാർഷിദിനാചരണത്തോട്‌ അനുബന്ധിച്ചു നടന്ന അനുസ്മരണച്ചടങ്ങ് മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട് : പി.എസ്.സി. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.ശശിധരൻ നായരുടെ അഞ്ചാംചരമവാർഷികദിനാചരണത്തോട്‌ അനുബന്ധിച്ച് കോൺഗ്രസ് ചെമ്മക്കാട്, റെയിൽവേ സ്റ്റേഷൻ വാർഡ്‌ കമ്മിറ്റികൾ സംഘടിപ്പിച്ച ആദരിക്കലും വിദ്യാഭ്യാസധനസഹായ വിതരണവും മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന പൗരന്മാരെ ആദരിക്കൽ യു.ഡി.എഫ്. ചെയർമാൻ കെ.സി.രാജനും വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായ വിതരണം കെ.പി.സി.സി. സെക്രട്ടറി സൂരജ്‌ രവിയും നിർവഹിച്ചു. ഡി.സി.സി. അംഗം മോഹൻ പെരിനാട് അധ്യക്ഷത വഹിച്ചു. കെ.രത്നകുമാർ, പങ്കജാക്ഷൻ നായർ, പെരുമൺ ജയപ്രകാശ്, പനയം സജീവ്, ബിജു, ചേമ്പിൽ രഘു, പ്രിയശ്രീ, പ്രമീള തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..