പുനലൂർ-ചെങ്കോട്ട പാത രണ്ടുഘട്ടമായി കമ്മിഷൻ ചെയ്യും


തെന്മല :പുനലൂർ-ചെങ്കോട്ട പാതയിൽ ഇലക്‌ട്രിക് തീവണ്ടികൾ ഓടുന്നത് അടുത്തവർഷം അവസാനമാകുമെന്ന് ഉറപ്പായി. 58 കിലോമീറ്റർവരുന്ന പുനലൂരിനും ചെങ്കോട്ട ഭഗവതിപുരത്തിനും ഇടയ്ക്ക് രണ്ടുപ്രാവശ്യമായി കമ്മിഷൻ ചെയ്യാനാണ് റെയിൽവേയുടെ പുതിയ തീരുമാനം. ജോലികൾക്ക് ബുദ്ധിമുട്ടില്ലാത്ത പുനലൂർമുതൽ ഇടമൺവരെയും ചെങ്കോട്ടമുതൽ ഭഗവതിപുരംവരെയും മാർച്ചിൽ കമ്മിഷൻചെയ്യാനാണ് ശ്രമം. ഈ രണ്ടുഭാഗവും ചേർന്ന് 25 കിലോമീറ്റർ ദൂരമാണുള്ളത്. അതേസമയം ഇടമൺമുതൽ ഭഗവതിപുരം വരെയുള്ള 33 കിലോമീറ്റർദൂരം ജൂണിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതയിൽ വൈദ്യുത തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. ഇടമൺ, ആര്യങ്കാവ് ഭാഗങ്ങളിലായി 15 കിലോമീറ്ററോളം സ്ഥലത്ത് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..