പുനലൂർ-ചെങ്കോട്ട പാതയിൽ ഇലക്‌ട്രിക് തീവണ്ടി ഓടുന്നത് അടുത്തവർഷം അവസാനം


Caption

തെന്മല : പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിൽ ഇലക്‌ട്രിക് തീവണ്ടികൾ ഓടുന്നത് അടുത്തവർഷം അവസാനമാകുമെന്ന് ഉറപ്പായി. വൈദ്യുതീകരണ ജോലികൾനടക്കുന്ന പുനലൂരിനും ചെങ്കോട്ട ഭഗവതിപുരത്തിനും ഇടയ്ക്ക് 58 കിലോമീറ്റർ രണ്ടുപ്രാവശ്യമായി കമ്മിഷൻ ചെയ്യാനാണ് റെയിൽവേയുടെ പുതിയ തീരുമാനം

ജോലികൾക്ക് പൊതുവേ ബുദ്ധിമുട്ടില്ലാത്ത പുനലൂർമുതൽ ഇടമൺവരെയും ചെങ്കോട്ടമുതൽ ഭഗവതിപുരംവരെയും മാർച്ചിൽ കമ്മിഷൻചെയ്യാനാണ് ശ്രമിക്കുന്നത്. ഈ രണ്ടുഭാഗവും ചേർന്ന് 25 കിലോമീറ്റർ ദൂരമാണുള്ളത്. അതേസമയം ഇടമൺമുതൽ ഭഗവതിപുരം വരെയുള്ള 33 കിലോമീറ്റർദൂരം ജൂണിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതയിൽ വൈദ്യുത തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. അടിസ്ഥാനംകെട്ടുന്ന ജോലി പൂർത്തിയാക്കുകയും ഇടമൺ, ആര്യങ്കാവ് ഭാഗങ്ങളിലായി 15 കിലോമീറ്ററോളം സ്ഥലത്ത് തൂണുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

തുരങ്കങ്ങളും കണ്ണറപ്പാലങ്ങളും വെല്ലുവിളി

:ബ്രിട്ടീഷുകാർ വ്യവസായ ആവശ്യത്തിന് പശ്ചിമഘട്ടത്തിലൂടെ നിർമിച്ചപാതയിൽ ഇടമണ്ണിനും ഭഗവതിപുരത്തിനും ഇടയ്ക്ക് ചെറുതും വലുതുമായ ആറ് തുരങ്കങ്ങളാണുന്നത്.

കോട്ടവാസലിലുള്ള തുരങ്കത്തിനുമാത്രം ഒരുകിലോമീറ്ററിൽ കൂടുതൽ നീളമുണ്ട്. തുരങ്കങ്ങൾക്ക് വീതികൂട്ടേണ്ട ആവശ്യമില്ലെങ്കിലും തുരങ്കത്തിലെ പാറയിൽ വൈദ്യുതകമ്പികൾ സ്ഥാപിക്കുന്നത് വെല്ലുവിളിയാണ്.

കൂടാതെ കഴുതുരുട്ടി പതിമ്മൂന്നു കണ്ണറപ്പാലം ഉൾപ്പെടെ ഇരുപതോളം കമാനാകൃതിയിലുള്ള പാലങ്ങളും വെല്ലുവിളിയാണ്. പാലങ്ങളിൽ വൈദ്യുത തൂണുകൾ സ്ഥാപിക്കുന്നതാണ് പ്രധാന കടമ്പ. ഇതിന്റെയെല്ലാം ഡിസൈൻ ജോലികൾ പുരോഗമിക്കുന്നതേയുള്ളൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..