പെൻഷൻ കുടിശ്ശികയ്ക്കായി ധർണ


ചവറ : പെൻഷൻ കുടിശ്ശിക കിട്ടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചവറ ബ്ലോക്ക് കമ്മിറ്റി ശങ്കരമംഗലത്തുനിന്ന്‌ പ്രകടനവും ധർണയും നടത്തി. പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, ക്ഷാമാശ്വാസം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.ശിവപ്രസാദൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.വിജയധരൻ പിള്ള, ആർ.രാമചന്ദ്രൻ പിള്ള, എൻ.അരവിന്ദാക്ഷൻ നായർ, ആർ.മോഹനൻ, യു.ഷമീമാബീഗം, കെ.പി.പ്രസന്ന, ചന്ദ്രബാബു, അമ്പാടി തുളസീധരൻപിള്ള, ജെ.ഭൈമി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..