ന്യൂഡൽഹി : പ്രളയകാലത്ത് കേരളത്തിന് നൽകിയ ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രസർക്കാർ പണമാവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ദുരന്തകാലത്ത് മാനുഷികാടിസ്ഥാനത്തിലാണ് സഹായംനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുണ്ടാകുമ്പോൾ സഹായിക്കുന്നതാണ് നാട്ടുനടപ്പ്. സംസ്ഥാനങ്ങളെ സഹായിച്ചതിന്റെ പണം ചോദിക്കുന്ന രീതി മുമ്പുണ്ടായിരുന്നില്ല-യെച്ചൂരി ആരോപിച്ചു.
കേന്ദ്രം കൈയയച്ച് സഹായിക്കാറുണ്ടെന്ന് ഗവർണർ
:ആവശ്യമുള്ളപ്പോഴൊക്കെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ കൈകയച്ച് സഹായിക്കാറുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പ്രതികരിച്ചു.
കേന്ദ്രം പണം ചോദിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകാര്യം ഉറപ്പാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കേന്ദ്രസർക്കാർ കൈയയച്ച് സഹായിച്ചിട്ടുണ്ട്. പ്രളയസമയത്തും കോവിഡ്കാലത്തും അതുണ്ടായി. ഗവർണർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..