പ്രകടനം നടത്തി


ഓച്ചിറ :എസ്.എൻ.കോളേജിൽ എ.ഐ.എസ്.എഫ്. വിദ്യാർഥികളെ ഒരുകൂട്ടം എസ്.എഫ്.ഐ. പ്രവർത്തകരും പുറത്തുനിന്നെത്തിയ സമൂഹവിരുദ്ധരും ആക്രമിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. വലിയകുളങ്ങര പള്ളിമുക്കിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഓച്ചിറ ടൗണിൽ സമാപിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി അരവിന്ദ് അധ്യക്ഷത വഹിച്ചു. കാർത്തിക്, ഗീതാകുമാരി, അബ്ദുൾ ഖാദർ, ഗേളി ഷണ്മുഖൻ, ശ്രീലത പ്രകാശ്, സുരേഷ് താനുവേലി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..