പൊതുവിദ്യാഭ്യാസരംഗം ലോകശ്രദ്ധ ആകർഷിക്കുന്നു-സാം കെ.ഡാനിയേൽ


ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.എസിലെ വികസനപദ്ധതികൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

ചടയമംഗലം :ജില്ലാപഞ്ചായത്ത് പൊതുവിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന്‌ പ്രസിഡന്റ് സാം കെ.ഡാനിയേൽ.

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനും ഇൻഡോർ ഫിറ്റ്‌നെസ് പാർക്കുകൾ ആരംഭിക്കുന്നതിന്‌ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ചടയമംഗലം ഗവ. എം.ജി. ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച 70 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓപ്പൺ ഓഡിറ്റോറിയത്തിന് 40 ലക്ഷവും ഇൻഡോർ ഫിറ്റ്‌നെസ് പാർക്കിന് 10 ലക്ഷവും സ്കൂൾ അറ്റകുറ്റപ്പണിക്ക് 15 ലക്ഷവും അനുവദിച്ചു. ഗ്രന്ഥപ്പുരയ്ക്ക് രണ്ടുലക്ഷവും കംപ്യൂട്ടർ ലാബിന് മൂന്നുലക്ഷം രൂപയും അനുവദിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഡോ. പി.കെ.ഗോപൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചാർലിൻ റെജി റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി.നായർ, പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു, വൈസ് പ്രസിഡന്റ് എം.ബാബുരാജൻ, വാർഡ് പ്രതിനിധി മഞ്ജു മറിയപ്പള്ളി, എസ്.ഷൈൻകുമാർ, ജെ.പി.ഹരികുമാർ, സി.എസ്.അമൃത എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..