മടത്തറയിലും കൊല്ലായിലും അന്തിച്ചന്ത തുടങ്ങി


മടത്തറയിൽ വെള്ളിയാഴ്ച അന്തിച്ചന്ത പ്രവർത്തനം തുടങ്ങിയപ്പോൾ

കടയ്ക്കൽ :ചിതറ ഗ്രാമപ്പഞ്ചായത്തിലെ മടത്തറയിലും കൊല്ലായിലും അന്തിച്ചന്ത തുടങ്ങി. പൗരാവലിയുടെ നേതൃത്വത്തിലാണ് മടത്തറയിൽ ചന്ത തുടങ്ങിയത്. ബസ്‌ സ്റ്റാൻഡിനോടു ചേർന്ന് ക്രിസ്ത്യൻ പള്ളിക്കു സമീപമുള്ള സ്ഥലത്താണ് ചന്തയുടെ പ്രവർത്തനം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചന്ത പ്രവർത്തിക്കും. നിലവിൽ കിഴക്കുംഭാഗം, അയിരക്കുഴി, കൊല്ലായിൽ, വളവുപച്ച എന്നിവിടങ്ങളിൽ ചന്തയുണ്ട്.

ജില്ലാ അതിർത്തി ആയതിനാൽ മടത്തറ ചന്തയിൽ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പഞ്ചായത്ത് പ്രസിഡൻറ് എം.എസ്.മുരളി ചന്തയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സി.പി.എം. മടത്തറ ലോക്കൽ സെക്രട്ടറി അനിൽ, സി.പി.ജസിൻ, ജെയ്സിങ്‌, റോയ് തോമസ്, ജസീർ തുടങ്ങിയവർ പ്രസംഗിച്ചു. കൊല്ലായിലും അന്തിച്ചന്ത ആരംഭിച്ചു. തിങ്കൾമുതൽ വെള്ളിവരെ പ്രവർത്തിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..