ഇടയ്ക്കാട് വടക്ക് കരയിലെ പറയ്ക്കെഴുന്നള്ളത്ത് വീട്ടിനാൽക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു
ശാസ്താംകോട്ട : ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ പള്ളിപ്പാനകർമത്തിന്റെ ഭാഗമായി പന്ത്രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പറയ്ക്കെഴുന്നള്ളത്തിന്റെ ഏഴാംഘട്ടം ഇടയ്ക്കാട് വടക്ക് കരയിൽ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഇടയ്ക്കാട് വീട്ടിനാൽ ക്ഷേത്രത്തിൽനിന്നു പറയ്ക്കെഴുന്നള്ളത്ത് ആരംഭിച്ചു. ഊരാളിയായ (പ്രധാന പൂജാരി) കൃഷ്ണനാണ് മലയപ്പുപ്പന്റെ പ്രതീകമായി പറയെടുപ്പിന് ഭവനങ്ങളിലെത്തുന്നത്.
രാവിലെ നടന്ന ചടങ്ങിൽ മലനട ദേവസ്വം പ്രസിഡന്റിന്റെ ചുമതലയുള്ള അജീഷ് നാട്ടുവയൽ, സെക്രട്ടറി അഖിൽ സിദ്ധാർഥൻ, ട്രഷറർ നമ്പൂരേത്ത് തുളസീധരൻ പിള്ള, പാനകമ്മിറ്റി കൺവീനർ ശ്രീനിലയം സുരേഷ്, കരപ്രതിനിധികളായ ആനന്ദൻ, നിതിൻ പ്രകാശ്, ഇടയ്ക്കാട് രതീഷ്, കരകമ്മിറ്റി ചെയർമാൻ ചിത്രഗുപ്തൻ, കൺവീനർ രാജു മലനട തുടങ്ങിയവർ നേതൃത്വംനൽകി. ഇടയ്ക്കാട് വടക്ക് കരയിലെ പറയിടീൽ ഉത്സവം 19-നു സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..