മ്ലാവിനെ കൊലപ്പെടുത്തി ഇറച്ചി ശേഖരിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ ശെന്തുരുണിയിൽ എത്തിച്ചപ്പോൾ
തെന്മല : ശെന്തുരുണി വന്യജീവിസങ്കേതത്തിൽ കല്ലുവരമ്പ് സെക്ഷൻ പരിധിയിലെ കല്ലാറിൽനിന്ന് മ്ലാവിനെ കൊലപ്പെടുത്തി ഇറച്ചി ശേഖരിച്ച സംഭവത്തിൽ മൂന്നുപേർപിടിയിൽ. ആര്യങ്കാവ് സ്വദേശി ഭരതൻ, കുളത്തൂപ്പുഴ സ്വദേശി സൽമാൻ, കുമ്മിൾ സ്വദേശി മോഹനൻ എന്നിവരാണ് പിടിയിലായത്.
എസ്റ്റേറ്റിൽ ചെന്നായയുടെ കടിയേറ്റ് പരിക്കുപറ്റിയ മ്ലാവിനെ കൊലപ്പെടുത്തി ഇറച്ചി ശേഖരിച്ച കേസിൽ അറസ്റ്റുചെയ്ത് തെന്മലയിൽ ശെന്തുരുണി ഓഫീസിലെത്തിക്കുകയായിരുന്നു. അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ സി.കെ.സുധീറിന്റെ മേൽനോട്ടത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ വനം കോടതിയിൽ ഹാജരാക്കി.
മ്ലാവിറച്ചി പാചകംചെയ്തു കഴിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ്.ബിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.രാജേഷ്, ഡി.പാർവതി, എസ്.ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..