പേരയം : പേരയം പഞ്ചായത്തിലെ അയ്യൻകോയിക്കൽ-വരമ്പേൽ തോട് നവീകരണം ആരംഭിച്ചു. തൊഴിലുറപ്പുപദ്ധതി വഴി 480 തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
നിരവധി ജനങ്ങൾ കുളിക്കാനും തുണി അലക്കാനും ഉപയോഗിക്കുന്ന തോട് വർഷങ്ങളായി കാടുപിടിച്ച് മാലിന്യകേന്ദ്രമായി മാറിയിരുന്നു. കൊല്ലം-തേനി ദേശീയപാതയ്ക്കു സമാന്തരമായി ഒഴുകുന്ന തോട്ടിലേക്ക് വാഹനങ്ങൾവീണ് അപകടങ്ങൾ പതിവായിരുന്നു. ഇവിടെ ക്രാഷ് ബാരിയറും സിഗ്നൽ ലൈറ്റും സ്ഥാപിക്കാൻ ദേശീയപാതാവിഭാഗം മുൻകൈയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് അനീഷ് പടപ്പക്കര, വൈസ് പ്രസിഡൻറ് റെയ്ച്ചൽ ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ വിനോദ് പാപ്പച്ചൻ, എൻ.ഷേർളി, അസിസ്റ്റൻറ് എൻജിനീയർ വത്സ ഗോഡ്വിൻ, ഓവർസിയർ ബിന്നി മറിയം എന്നിവർ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..