ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലടയിൽ വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തരസഹായം എത്തിക്കുന്നതിന് പ്രതികരണസംഘം രൂപവത്കരിച്ചു.
വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനും അപകടത്തിൽപ്പെടുന്നവരെ പ്രഥമശുശ്രൂഷ നൽകി രക്ഷിക്കുന്നതിനും ഫസ്റ്റ് റെസ്പോൺസ് ടീം എന്ന പേരിലാണ് സംഘത്തിന് രൂപംനൽകിയത്. തിരഞ്ഞെടുക്കപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാരും ഇതിലുണ്ട്.
രക്ഷാസംഘത്തിലെ അംഗങ്ങൾക്ക് ട്രാക്ക്, ഗതാഗതവകുപ്പ്, പോലീസ് എന്നിവയുടെ സഹായത്തോടെ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ.സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം വി.രതീഷ്, സ്ഥിരംസമിതി അധ്യക്ഷ അംബികകുമാരി, പഞ്ചായത്ത് അംഗം രജീല, അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ജോ. ആർ.ടി.ഒ. ശരച്ചന്ദ്രൻ, എം.വി.ഐ. ഷാജഹാൻ, ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ അരുൺ, ആരോഗ്യവകുപ്പ് പരിശീലകൻ മുകേഷ്, മോട്ടോർ വാഹന വകുപ്പിലെ ഷിജു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..