വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടത്തിന്റെ പാതയിൽ-മന്ത്രി


അഞ്ചൽ : വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ‘ചിറക്’ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതികളുടെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ. നിർവഹിച്ചു.

വിദ്യാഭ്യാസമേഖല മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെന്നും ഇതിനുദാഹരണമാണ് വിദ്യാഭ്യാസമേഖലയിൽ മുന്നിട്ടുനിൽക്കുന്ന ഫിൻലൻഡ് പോലുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ വിദ്യാഭ്യാസമാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് സന്ദർശനം നടത്തിvയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 525 വിദ്യാർഥികളെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. പ്ലസ് ടു പ്രതിഭാസംഗമം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ സ്കൂൾ വെബ്‌സൈറ്റ് പ്രകാശനം നടത്തി. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗോപൻ ‘ചിറക്’ പ്രതിഭാപരിപോഷണ പരിപാടിയും ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ സ്കൂൾ ഡയറി പ്രകാശനവും ജില്ലാപഞ്ചായത്ത്‌ അംഗം സി.അംബികകുമാരി അക്ഷരജ്യോതി കൈയെഴുത്ത് മാഗസിൻ പ്രകാശനവും നിർവഹിച്ചു.

അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, സ്‌കൂൾ പ്രിൻസിപ്പൽ എസ്.മണി, പ്രഥമാധ്യാപിക കലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എ.സക്കീർ ഹുസൈൻ, സി.പി.എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ, എസ്.എം.സി ചെയർമാൻ കെ.ബാബു പണിക്കർ, പി.ടി.എ പ്രസിഡന്റ് ജെ.സുരേന്ദ്രൻ നായർ, ലിജു ജമാൽ, ബി.സേതുനാഥ്, ഉമേഷ് ബാബു,തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..