വിവിധ രംഗങ്ങളിൽ മികവു കാട്ടിയ കുളക്കട ജി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ പുരസ്കാരങ്ങളുമായി
പുത്തൂർ :കലാ-കായിക-ശാസ്ത്ര മേളകളിൽ മികവു പുലർത്തിയ വിദ്യാർഥികളെ കുളക്കട ജി.എച്ച്.എസ്.എസിൽ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനംചെയ്തു. പി.ടി.എ.പ്രസിഡന്റ് ജി.പി.മോഹൻദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി പുരസ്കാരം വിതരണംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, വെട്ടിക്കവല ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ എസ്.രഞ്ജിത്, അംഗം എൻ.മോഹനൻ, വാർഡ് അംഗം സന്ധ്യ എസ്.നായർ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്.ഹരികൃഷ്ണൻ, വി.രാജീവ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..